രണ്ടാമൂഴം കേസില്‍ ആര്‍ബിട്രേറ്റര്‍ വേണ്ടെന്ന് കോടതി

രണ്ടാമൂഴത്തിന്റെ ഇംഗ്ലീഷ് മലയാളം തിരക്കഥകള്‍ ശ്രീകുമാര്‍ മേനോനും അദ്ദേഹത്തിന്റെ സിനിമ നിര്‍മ്മാണ കമ്പനിയും ഉപയോഗിക്കരുതെന്ന മുന്‍സിഫ് കോടതിയുടെ ഉത്തരവ് നിലനില്‍ക്കും.

Update: 2019-03-15 16:16 GMT
Advertising

രണ്ടാമൂഴം കേസില്‍ ആര്‍ബ്രിട്രേറ്ററെ വെയ്‌ക്കേണ്ടതില്ലെന്ന് ജില്ലാകോടതി. കേസില്‍ ആര്‍ബിട്രേറ്റര്‍ വേണ്ടെന്ന മുന്‍സിഫ് കോടതി ഉത്തരവിനെതിരെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവും നിലനില്‍ക്കും.

Full View

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് മുന്‍സിഫ് കോടതി വിലക്കി. കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയാണെങ്കില്‍ ആര്‍ബിട്രേറ്റര്‍ക്ക് വിടാമെന്ന് കരാറില്‍ ഉണ്ടെന്നും അതിനാല്‍ ആര്‍ബിട്രേറ്ററെ വെയ്ക്കണമെന്നുമുള്ള ആവശ്യവും മുന്‍സിഫ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ ജില്ലാകോടതിയെ സമീപിച്ചത്. ജില്ലാകോടതിയും ശ്രീകുമാര്‍മേനോന്റെ ആവശ്യം തള്ളി.

രണ്ടാമൂഴത്തിന്റെ ഇംഗ്ലീഷ് മലയാളം തിരക്കഥകള്‍ ശ്രീകുമാര്‍ മേനോനും അദ്ദേഹത്തിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ എര്‍ത്ത് ആന്റ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും ഉപയോഗിക്കരുതെന്ന മുന്‍സിഫ് കോടതിയുടെ ഉത്തരവ് നിലനില്‍ക്കും. ഇതുമായി ബന്ധപ്പെട്ട കേസിന്റെ തുടര്‍ നടപടികള്‍ മുന്‍സിഫ് കോടതിയില്‍ തുടരും.

Tags:    

Similar News