ദിലീഷ് പോത്തന്‍ - ശ്യാം പുഷ്കരന്‍ - ഫഹദ് കൂട്ടുകെട്ട് വീണ്ടും

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

Update: 2019-03-15 15:13 GMT

ഹിറ്റുകള്‍ സമ്മാനിക്കുന്ന ഫഹദ്, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ കൂട്ടുകെട്ട് വീണ്ടും. ഫഹദ് തന്നെ നായകനാകുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് തന്നെയാണ് നായകന്‍. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ശ്യാം പുഷ്കരനാണ്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

Advertising
Advertising

ശ്യാം പുഷ്കരന്‍ രചന നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്സ് ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും അഭിനയിച്ചിട്ടുമുണ്ട്. ട്രാന്‍സിന്റെ ചിത്രീകരണത്തിലാണ് ഫഹദ് ഇപ്പോള്‍. അതിന് ശേഷമായിരിക്കും ഈ സിനിമയില്‍ അഭിനയിക്കുക. മറ്റ് താരങ്ങള്‍ ആരെല്ലാമാണെന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂവരും ഒന്നിക്കുന്ന ചിത്രം ഇനിയും ഹിറ്റുകള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

Tags:    

Similar News