നമ്മള്‍ നമ്മള്‍ പോലുമറിയാതെ അധോലോകമായി മാറിയിരിക്കുന്നു- സ്വയം ട്രോളി ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍ 

ഡമ്മി ബുള്ളറ്റുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയ സംഭവത്തില്‍ സ്വയം ട്രോളി മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍

Update: 2019-03-17 07:36 GMT

മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍ ഡമ്മി ബുള്ളറ്റുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങി. പരിശോധനക്കിടെയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് രൂപത്തിലുള്ള വസ്തു കണ്ടെടുത്തത്. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പരിശോധന നടത്തി ഇവ സിനിമകളിലും മറ്റും ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റ് തന്നെയാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സംഘത്തിന് പോകാനായത്.

ഛത്തീസ്ഗഢിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോകാന്‍ എത്തിയതായിരുന്നു സിനിമാ പ്രവര്‍ത്തകര്‍. അതിനിടെയാണ് ഈ സംഭവം. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സ്വയം ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ടയുടെ അണിയറക്കാര്‍. ‘നമ്മള്‍ നമ്മള്‍ പോലും അറിയാതെ അധോലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു’ എന്ന ട്രോളാണ് വാര്‍ത്തക്കൊപ്പം ചേര്‍ത്തത്.

Advertising
Advertising

ये भी पà¥�ें- എസ്.ഐ മണിയായി അതിശയിപ്പിക്കാന്‍ മമ്മൂട്ടി; ഉണ്ടയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചു

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഹര്‍ഷാദാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നിഷാദ് മുഹമ്മദ് യൂസുഫാണ് എഡിറ്റര്‍.

On our way to Chhattisgarh! #TriggeringSoon Mammootty Khalid Rahman #ShootinProgress #UndaTheFilm

Posted by UNDA on Friday, March 15, 2019
Tags:    

Similar News