‘പി.എം നരേന്ദ്ര മോദി’യുടെ നിര്‍മാതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
സിനിമ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രദര്‍ശനം നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ഇതിവൃത്തമാക്കിയ പി.എം നരേന്ദ്ര മോദി സിനിമയുടെ നിര്‍മാതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. സിനിമ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രദര്‍ശനം നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. കോണ്‍ഗ്രസിന്‍റെ ന്യായ് പദ്ധതിയെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനും ടിക്കറ്റില്‍ മോദിയുടെ പടം പ്രസിദ്ധീകരിച്ചതിന് റെയില്‍വെ, വ്യോമയാന മന്ത്രാലയങ്ങള്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ये à¤à¥€ पà¥�ें- ‘നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമയില്‍ തന്റെ പേര് കണ്ട് ഞെട്ടി’; തിരുത്തണമെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍ ട്വിറ്ററില്‍
ഡല്‍ഹി തെരഞ്ഞെടുപ്പ് ഓഫീസറാണ് നിര്‍മാതാക്കളില്‍ നിന്ന് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്. മാര്‍ച്ച് 30നകം മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ സിനിമാ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രദര്‍ശനം നീട്ടിവെപ്പിക്കണമെന്നും കാണിച്ച് കോണ്‍ഗ്രസും സി.പി.എമ്മും നേരത്തെ പരാതി നല്‍കിയിരുന്നു. നിര്‍മാതാക്കളും സിനിമയിലെ നായകന്‍ വിവേക് ഒബ്റോയിയും ബി.ജെ.പിക്കാരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കേബിള്‍ നെറ്റ് വര്‍ക്ക് ചട്ടം, ജനപ്രാതിനിധ്യ നിയമം, ഭരണഘടന അനുച്ഛേദം 324 എന്നിവയുടെ ലംഘനമാണിതെന്നാണ് ആരോപണം.
ये à¤à¥€ पà¥�ें- മോദിയെക്കുറിച്ചുള്ള സിനിമയുടെ മുഴുപേജ് പരസ്യം പ്രസിദ്ധീകരിച്ചു: രണ്ട് ഹിന്ദി പത്രങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്
ഇതിന് പുറമെ കോണ്‍ഗ്രസ് കൊണ്ടുവന്ന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ന്യായ് പദ്ധതിയെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനെതിരെയും കമ്മീഷന്‍ നോട്ടീസ് അയച്ചു. പദ്ധതി രാഷ്ട്രീയ ചെപ്പടിവിദ്യയാണെന്നായിരുന്നു രാജീവ് കുമാറിന്‍റെ പ്രസ്താവന. വിശദീകരണം നല്‍കാന്‍ രണ്ട് ദിവസമാണ് കമ്മീഷന്‍ സമയം നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബോഡിങ് പാസില്‍ നിന്നും റെയില്‍വെ ടിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രങ്ങള്‍ നീക്കാത്തതിനെതിരെ റെയില്‍വെ, വ്യോമയാന മന്ത്രാലയങ്ങള്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.