തലൈവിയാകാന്‍ കങ്കണയ്ക്ക് 24 കോടി? നിര്‍മാതാവിന്‍റെ പ്രതികരണമിങ്ങനെ..
തലൈവി എന്നാണ് തമിഴ് സിനിമയുടെ പേര്. ഹിന്ദിയില്‍ ജയ എന്ന പേരിലാണ് ചിത്രം എത്തുക.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ തലൈവിയായി കങ്കണ റണാവത്ത് എത്തുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ കങ്കണ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 24 കോടി രൂപയാണ് കങ്കണയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദിയിലും തമിഴിലുമായാണ് ചിത്രം എത്തുക. തലൈവി എന്നാണ് തമിഴ് സിനിമയുടെ പേര്. ഹിന്ദിയില്‍ ജയ എന്ന പേരിലാണ് ചിത്രം എത്തുക. എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കങ്കണയുടെ പ്രതിഫലം വാര്‍ത്തയായതോടെ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മാതാവ് വിഷ്ണു വര്‍ധന്‍ ഇന്ദൂരി രംഗത്തെത്തി- "കങ്കണ അഭിനയിക്കാമെന്ന് സമ്മതിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കങ്കണ അര്‍ഹിക്കുന്ന പ്രതിഫലമാണ് നല്‍കുന്നത്. പ്രതിഫലം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ല. അത് നിര്‍മാതാവിനും അഭിനേതാക്കള്‍ക്കുമിടയിലെ കാര്യമാണ്. കങ്കണയുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു".
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഗൌതം മേനോന്‍റെ വെബ് സീരീസ് ഉള്‍പ്പെടെ അഞ്ച് സിനിമകള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെയാണ് കങ്കണ നായികയായ സിനിമയും പ്രഖ്യാപിച്ചത്.