രഞ്ജി പണിക്കറുടെ മകന്‍ അഭിനയ രംഗത്തേക്ക്; നിഖില്‍ എത്തുക കലാമണ്ഡലം ഹൈദരാലിയായി

ഹൈദരാലിയുടെ യുവത്വമാണ് നിഖില്‍ അവതരിപ്പിക്കുക

Update: 2019-03-31 11:27 GMT

സംവിധാകനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ സിനിമയിലേക്ക്. കലാമണ്ഡലം ഹൈദരാലിയെന്ന സിനിമയിലൂടെയാണ് നിഖില്‍ അഭിനയരംഗത്തെത്തുന്നത്. കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ നിഥിന്‍റെ ഇരട്ട സഹോദരനാണ് നിഖില്‍.

കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയായി എത്തുന്നത് രഞ്ജി പണിക്കറാണ്. ഹൈദരാലിയുടെ യുവത്വമാണ് നിഖില്‍ അവതരിപ്പിക്കുക. 19 മുതല്‍ 30 വയസ്സ് വരെയുള്ള കാലഘട്ടമാണ് നിഖില്‍ അവതരിപ്പിക്കുക.

അജു നാരായണന്‍റേതാണ് തിരക്കഥ. ഛായാഗ്രഹണം എം.ജെ രാധാകൃഷ്ണന്‍. അശോകന്‍, ടി.ജി രവി, ജയപ്രകാശ് കുളൂര്‍, റെയ്ഹാന്‍ ഹൈദരലി, കുടമാളൂര്‍, മീര നായര്‍, പാരിസ് ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Tags:    

Similar News