ക്യാപ്റ്റന്‍ സത്യന് ശേഷം അനശ്വര നടന്‍ സത്യനാകാനൊരുങ്ങി ജയസൂര്യ

അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികവു പുലർത്തിയ സത്യന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നത് മലയാളത്തിന്റെ പ്രിയനടൻ ജയസൂര്യയാണ്.

Update: 2019-04-06 05:48 GMT

മലയാളത്തിന്റെ പ്രിയ നടൻ അനശ്വരനായ സത്യന്റെ ജീവിതം സിനിമയാകുന്നു. സത്യന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നത് യുവതാരം ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായിരുന്നു സത്യൻ. ജീവിതം മുന്നോട്ട് വച്ച എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച സത്യൻ 20 വർഷക്കാലം മലയാള സിനിമയുടെ അഭിമാനമായി വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു.

മലയാളികൾക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ സത്യന്റെ ‘ഓടയില്‍ നിന്നി’ലെ പപ്പുവും ‘മുടിയനായ പുത്രനി’ലെ രാജനും ‘ചെമ്മീനി’ലെ പളനിയും നീലക്കുയിലി’ലെ ശ്രീധരന്‍ മാസ്റ്ററും ‘വാഴ്‌വേമായ’ത്തിലെ സുധീന്ദ്രനും ‘കുട്ട്യേടത്തി’യിലെ അപ്പുക്കുട്ടനുമെല്ലാം മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച കഥാപാത്രങ്ങളാണ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികവു പുലർത്തിയ സത്യന്‍ രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തിൽ വളരെ പ്രസിദ്ധനായിരുന്നു അദ്ദേഹം. ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാള ചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു. മലയാള നടന്മാരിൽ ഒട്ടനവധി പേർ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

Advertising
Advertising

സത്യൻ എന്ന അനശ്വര നടനെ വെള്ളിത്തിരയിൽ എത്തിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ജയസൂര്യയാണ്. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ജയസൂര്യ. ഫുട്ബോള്‍ താരം വി.പി സത്യന്റെ ക്യാപ്റ്റന് ശേഷം ജയസൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ ബയോപിക് ആയിരിക്കും ഈ ചിത്രം. ക്യാപ്റ്റനിലയെും ഞാന്‍ മേരിക്കുട്ടിയിലെയും അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ജയനെ തേടിയെത്തിയിരുന്നു.

ये भी पà¥�ें- ലില്ലിയുടെ സംവിധായകന്‍റെ പുതിയ ചിത്രത്തില്‍ ജയസൂര്യ

ये भी पà¥�ें- മലയാളത്തില്‍ രണ്ട് ജയന്‍ വേണ്ടെന്ന് കരുതി ഞാന്‍ എന്‍റെ പേര് മാറ്റി- ജയസൂര്യ

ये भी पà¥�ें- ‘മറ്റുള്ളവരുടെ സിനിമകള്‍ വിജയിക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നിയിരുന്നു’: ജയസൂര്യ 

Tags:    

Similar News