‘ആനന്ദവല്ലി ശബ്ദം നല്‍കിയ മുന്‍നിര നായികമാരാരും അവരെ അവസാനമായി കാണാന്‍ വന്നില്ല’ ഭാഗ്യലക്ഷ്മി

പൂര്‍ണ്ണിമ ജയറാം, ഗീത, മാധവി, മേനക, സുഹാസിനി, ശാന്തികൃഷ്ണ, മീരാ ജാസ്മിന്‍ തുടങ്ങി ആനന്ദവല്ലി സിനിമയില്‍ ശബ്ദമായ നായികമാര്‍ ഏറെ.

Update: 2019-04-07 06:29 GMT

മൂവായിരത്തോളം സിനിമകളിലായി പതിനായിരത്തിലേറെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഡബ്ബിംങ് ആര്‍ട്ടിസ്റ്റാണ് ആനന്ദവല്ലി. പൂര്‍ണ്ണിമ ജയറാം, ഗീത, മാധവി, മേനക, സുഹാസിനി, ശാന്തികൃഷ്ണ, മീരാ ജാസ്മിന്‍ തുടങ്ങി ആനന്ദവല്ലി സിനിമയില്‍ ശബ്ദമായ നായികമാര്‍ ഏറെ. എന്നാല്‍ അവരാരും ആനന്ദവല്ലിയെ മരണശേഷം കാണാന്‍വന്നില്ലെന്ന വിവരം പങ്കുവെക്കുകയാണ് ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ മുന്‍നിര ഡബ്ബിംങ് ആര്‍ട്ടിസ്റ്റായ ആനന്ദവല്ലി അന്തരിച്ചത്. സാമ്പത്തിക പ്രതിസന്ധിയും അകാലത്തില്‍ മകനും സിനിമാ സംവിധായകനുമായ ദീപന്റെ മരണവും ആനന്ദവല്ലിയെ അവസാന കാലത്ത് ഉലച്ചിരുന്നു. പലകാര്യങ്ങളിലും പിണങ്ങാറുണ്ടായിരുന്നെങ്കിലും എന്നും അവര്‍ക്കൊപ്പമുണ്ടായിരുന്നെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

Advertising
Advertising

അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി..അപ്രതീക്ഷിതമായ വേർപാടുകളാണ് രണ്ട് പേരും നൽകിയത്..ഒരുമിച്ച് പ്രവർത്തിച്ച...

Posted by Bhagya Lakshmi on Saturday, April 6, 2019
Tags:    

Similar News