പുതിയ കൂലി നമ്പര്‍ വണില്‍ സാറാ അലിഖാനും വരുണ്‍ ധവാനും
ഗോവിന്ദയെയും കരിഷ്മ കപൂറിനെയും കേന്ദ്ര കഥാപാത്രമാക്കി ഡേവിഡ് ധവാന്‍ ഒരുക്കിയ കൂലി നമ്പര്‍ വണിന്റെ റീമേക്കിനെ കുറിച്ച് ചര്‍ച്ച തുടങ്ങിയിട്ട് ഏറെ നാളായി.
കൂലി നമ്പര്‍ വണിന്റെ റീമേക്കില്‍ സാറാ അലിഖാന്‍ നായികയാകും. വരുണ്‍ ധവാനെ നായകനാക്കി റീമേക്കൊരുക്കുന്നത് ഡേവിഡ് ധവാന്‍ തന്നെയാണ്. ചിത്രീകരണം ആഗസ്റ്റില്‍ തുടങ്ങും.
ഗോവിന്ദയെയും കരിഷ്മ കപൂറിനെയും കേന്ദ്ര കഥാപാത്രമാക്കി ഡേവിഡ് ധവാന്‍ ഒരുക്കിയ കൂലി നമ്പര്‍ വണിന്റെ റീമേക്കിനെ കുറിച്ച് ചര്‍ച്ച തുടങ്ങിയിട്ട് ഏറെ നാളായി. ഈ വര്‍ഷം ജനുവരിയിലാണ് വരുണ്‍ ധവാന്‍ ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തുന്നത്.
വരുണിനെ നായകനാക്കി ഡേവിഡ് ധവാന്‍ പുതിയ കൂലിയൊരുക്കുമ്പോള്‍ ആരാണ് നായികയെന്നായിരുന്നു ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത്. ഇപ്പോള്‍ ആകാംക്ഷക്ക് വിരാമമിട്ട് ആ പ്രഖ്യാപനം വന്നിരിക്കുന്നു . കരിഷ്മയുടെ വേഷത്തില്‍ സാറാ അലിഖാനെത്തും.
ചിത്രമിറങ്ങി 25 വര്‍ഷത്തിന് ശേഷമാണ് റീമേക്കൊരുങ്ങുന്നത്. 95ല്‍ പുറത്തിറങ്ങിയ കൂലി നമ്പര്‍ വണ്‍ അക്കാലത്തെ വലിയ ബോളിവുഡ് ഹിറ്റുകളിലൊന്നായിരുന്നു. പുതിയ കൂലിയും രസിപ്പിക്കുന്നതാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.