കുട്ടിമാമയില്‍ സാവിത്രിയായി മഞ്ജു പത്രോസ്; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

‘കുട്ടിമാമ’ എന്ന പുതിയ ചിത്രത്തില്‍ സാവിത്രി എന്ന കഥാപാത്രമായി സിനിമ സീരിയല്‍ താരം മഞ്ജുവും എത്തുന്നു

Update: 2019-05-07 05:18 GMT

ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുട്ടിമാമ’ എന്ന പുതിയ ചിത്രത്തില്‍ സാവിത്രി എന്ന കഥാപാത്രമായി സിനിമ,സീരിയല്‍ താരം മഞ്ജു എത്തുന്നു. ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററും മഞ്ജു പുറത്ത് വിട്ടു.

കുട്ടിമാമ : ഞാൻ as സാവിത്രി തിയേറ്ററിൽ വന്നു കാണണേ Follow me on Instagram: www.instagram.com/manju_pathrose

Posted by Manju Sunichen on Monday, May 6, 2019

മീരാ വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. തന്മാത്ര എന്ന ബ്ലെസി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം.

Advertising
Advertising

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വി.എം വിനുവാണ് ചിത്രത്തിന്റെ സംവിധയകൻ. സംഗീത സംവിധാനം അച്ചു രാജാമണിയാണ്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകനാണ് അച്ചു. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.

ये भी पà¥�ें- ‘തള്ളലുമായി’ ശ്രീനിവാസനും ധ്യാനും; കുട്ടിമാമ ട്രെയ്‌ലര്‍ 

Tags:    

Similar News