ജാതി, മത, ലിംഗ വിവേചനം പാടില്ല; രാഷ്ട്രീയം പറഞ്ഞ് ആര്‍ട്ടിക്കിള്‍ 15- ടീസര്‍ കാണാം

പൊലീസ് ഓഫീസറുടെ വേഷത്തിൽ ആയുഷ്മാൻ ഖുറാന എത്തുന്നു.

Update: 2019-05-27 16:55 GMT

ആയുഷ്മാൻ ഖുറാന കേന്ദ്രകഥാപാത്രമാകുന്ന ആർട്ടിക്കിൾ 15ന്റെ ടീസർ പുറത്തിറങ്ങി. ഷാരുഖ് ഖാൻ ചിത്രം റാവണിന്റെയും നിരൂപകപ്രശംസ നേടിയ മുൾക്കിന്റെയും സംവിധായകനായ അനുഭവ് സിൻഹയാണ് ആർട്ടിക്കിൾ 15ന് പിന്നിലും.

പൊലീസ് ഓഫീസറുടെ വേഷത്തിൽ ആയുഷ്മാൻ ഖുറാന എത്തുന്നു. പേര് സൂചിപ്പിക്കും പോലെ തുല്യതക്കുള്ള അവകാശമാണ് സിനിമയുടെ പ്രമേയം. മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും വർണത്തിന്റെയും പേരിൽ ആരോടും വിവേചനം കാണിക്കരുത് എന്നാണ് സിനിമ പറയുന്നത്. ആർട്ടിക്കിൾ 15ന്റെ ടീസർ കാണാം

Full View
Tags:    

Similar News