കൊമ്പന്‍ മീശയും നരച്ച നീണ്ട താടിയും; മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍
സംവിധായകന്‍ അജയ് വാസുദേവാണ് മമ്മൂട്ടിയുടെ അത്ര പെട്ടെന്ന് തിരിച്ചറിയാനാവാത്ത പോസ്റ്റര്‍ പുറത്തുവിട്ടത്.
നരച്ച കൊമ്പൻ മീശയും നീളൻ താടിയും കൂളിങ് ഗ്ലാസും വെച്ച് ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കില്‍ മമ്മൂട്ടി. സംവിധായകന്‍ അജയ് വാസുദേവാണ് മമ്മൂട്ടിയുടെ അത്ര പെട്ടെന്ന് തിരിച്ചറിയാനാവാത്ത പോസ്റ്റര്‍ പുറത്തുവിട്ടത്.
ചിത്രം ഔദ്യോഗികമല്ല എന്ന അടിക്കുറിപ്പോടെയാണ് അജയ് വാസുദേവ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ബോസ് ആയി മെഗാസ്റ്റാര്‍ എന്ന് പോസ്റ്ററില്‍ കാണാം. ആശംസകള്‍ക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ എന്നും സംവിധാനം ചിത്രത്തിനൊപ്പം വ്യക്തമാക്കി.
അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഗുഡ്‍ വില്‍ എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മാണം. ഗോപീസുന്ദര്‍ സംഗീതം നല്‍കും. ചിത്രത്തിന്‍റെ പേര് ഉള്‍പ്പെടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Itz not official!! Thanks for your wishes, love and support 😍😍 Will update soon the name other details soon #mammookka #ajaivasudev #jobygeorge #aneeshhameed #bibinmohan #gopisundar
Posted by Ajai Vasudev on Sunday, May 26, 2019