സ്ക്രീനില്‍ ആടുതോമ, തിയേറ്ററില്‍ പൊരിഞ്ഞ അടി; തൊട്ടപ്പന്‍ ടീസര്‍ കാണാം
കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Update: 2019-05-27 14:32 GMT
വിനായകൻ നായക വേഷത്തിലെത്തുന്ന തൊട്ടപ്പന്റെ ടീസർ പുറത്തിറങ്ങി. കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹന്‍ലാലിന്റെ സ്ഫടികം തിയേറ്ററില്‍ എത്തിയപ്പോള്‍ നടക്കുന്ന അടിപിടിയുടെ പശ്ചാത്തലത്തിലാണ് ടീസര്‍.
വിനായകനൊപ്പം പുതുമുഖ നടി പ്രിയംവദ കൃഷ്ണന്‍, റോഷന്‍, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍ എന്നിങ്ങനെ നിരവധി താരങ്ങളുണ്ട്. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് തിരക്കഥ എഴുതിയത് പി.എസ് റഫീഖാണ്.
തൊട്ടപ്പനിലെ 'പ്രാന്തങ്കണ്ടലിൻ' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ് പിന്നണി ഗായകൻ പ്രദീപ് കുമാറും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് ലീല എൽ ഗിരീഷ് കുട്ടനാണ്.