അയ്യങ്കാളി അണിയറയില്‍; പിന്നണിയില്‍ ആഷിഖ് അബുവും ശ്യാം പുഷ്ക്കരനും

Update: 2019-06-02 07:39 GMT
Advertising

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായ ‘അയ്യങ്കാളി’യുടെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ ആഷിഖ് അബുവാണ് സിനിമ സംവിധാനം ചെയ്യുക. ചിത്രത്തിന്റെ തിരക്കഥാ രചനയിലാണ് ശ്യാം പുഷ്‌കരനും സാംകുട്ടി പട്ടംകരിയുമെന്ന് ആഷിഖ് അബു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിപയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന വൈറസാണ് ആഷിഖ് അബുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഇതിന് ശേഷമാകും ആഷിഖ് അബു അയ്യങ്കാളിയുടെ ജോലികളിലേക്ക് കടക്കുക. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയാണ് വൈറസില്‍ അണിനിരക്കുന്നുന്നത്. ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് ഒ.പിഎമ്മിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിയ്ക്കുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്‌സിന്‍ പരാരിയും വരത്തിന് തിരക്കഥയൊരുക്കിയ സുഹാസ്, ഷറഫു എന്നിവരാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ. ജൂണ്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

Tags:    

Similar News