‘തമാശ’യില്‍ വാഹനം ഇടിച്ച് പരിക്കുപറ്റി ആശുപത്രിയിലായ വൃദ്ധനെ ഓര്‍ക്കുന്നുണ്ടോ?
തമാശ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു വാഹനം ഇടിച്ച് പരിക്കുപറ്റി ആശുപത്രിയിലായ വൃദ്ധനായ ഹംസയുടെ കഥാപാത്രം. മറവിരോഗം ബാധിച്ചിട്ടും മറക്കാത്ത ജീവിതാഗ്രഹമായിരുന്നു സ്വന്തമായൊരു കാറില്‍ നാട്ടിലിറിങ്ങണമെന്നത്. ആ ആഗ്രഹം സാധിപ്പിച്ചതിന് തന്നെ ഇടിച്ചുവീഴ്ത്തിയവരോട് നന്ദി പറയുന്ന ഒരു പാവം മനുഷ്യന്റെ വേഷത്തില്‍ ഹംസയെത്തുമ്പോള്‍ ആ വേഷം ചെയ്ത പൊന്നാനി പുഴമ്പ്രത്തെ ഉണ്ണികൃഷ്ണനെ ഓര്‍മ്മിക്കുകയാണ് കവിയായ പി.പി രാമചന്ദ്രന്‍. ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തില്‍ പറങ്ങോടന്‍ നായരുടെ വേഷത്തില്‍ എത്തിയ ഉണ്ണികൃഷ്ണന്‍ ആദ്യമായാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്നത്. പഴയെക്കാല നാടകനടനാണ് ഉണ്ണികൃഷ്ണന്‍.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
'തമാശ'യില്‍ വാഹനം ഇടിച്ച് പരിക്കുപറ്റി ആശുപത്രിയിലായ വൃദ്ധനെ ഓര്‍ക്കുന്നുണ്ടോ? എന്തൊരു കഥാപാത്രമാണ് അയാള്‍! ജീവിതത്തില്‍ ഒരിക്കലെങ്കിലും ജന്മനാട്ടില്‍ കാറില്‍ വന്നിറങ്ങണം എന്ന ആഗ്രഹം സാധിപ്പിച്ചതിന് തന്നെ ഇടിച്ചുവീഴ്ത്തിയവരോട് നന്ദി പറയുന്ന ഒരു പാവം മനുഷ്യന്‍. അയാളാണ് ഇയാള്‍.
പൊന്നാനി പുഴമ്പ്രത്തെ ഞങ്ങളുടെ പ്രിയപ്പെട്ട ഉണ്ണികൃഷ്ണേട്ടന്‍. 97ല്‍ ഞങ്ങള്‍ ഇടശ്ശേരിയുടെ കൂട്ടുകൃഷി അവതരിപ്പിച്ചപ്പോള്‍ അതില്‍ പറങ്ങോടന്‍ നായര്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നാടന്‍ നാടകനടന്‍. ഉണ്ണികൃഷ്ണേട്ടന്‍ നരച്ചു.
ആ നര, കാലം നിങ്ങള്‍ക്കു നല്‍കിയ ഭാഗ്യത്തിന്റെ വെള്ളിമെഡലാണ് ഉണ്ണികൃഷ്ണേട്ടാ!