ഹൊറര്‍ ത്രില്ലറുമായി സിദ്ധാര്‍ഥ്; അരുവത്തിന്‍റെ ടീസര്‍ കാണാം
സായി ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.
Update: 2019-06-10 07:06 GMT
സിദ്ധാര്‍ഥ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം അരുവത്തിന്‍റെ ടീസര്‍ എത്തി. കാതറീന്‍ ട്രീസയാണ് നായിക. സായി ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.
മിലിന്ദ് റാവു സംവിധാനം ചെയ്ത അവള്‍ ആണ് ഏറ്റവും ഒടുവില്‍ സിദ്ധാര്‍ഥ് അഭിനയിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം. ആന്‍ഡ്രിയ ജെര്‍മിയ ആയിരുന്നു നായിക. മലയാള സിനിമയായ കമ്മാരസംഭവമാണ് സിദ്ധാര്‍ഥിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. കാര്‍ത്തിക് ക്രിഷിന്‍റെ സെയ്ത്താന്‍ കാ ബച്ചായിലാണ് സിദ്ധാര്‍ഥ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. ഒരു ഹിന്ദി സിനിമയും സിദ്ധാര്‍ഥിന്‍റേതായി പുറത്തുവരാനുണ്ട്.
ചിത്രത്തിന്‍റെ എന്‍.കെ ഏകാംബരമാണ് അരുവത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ചിത്രസംയോജനം പ്രവീണ്‍ കെ.എല്‍. നിര്‍മാണം ആര്‍.രവീന്ദ്രന്‍.