നിര്‍മാണം സണ്ണി വെയ്ന്‍; ‘പടവെട്ടാ’ന്‍ നിവിന്‍ പോളിയെത്തും

നിവിൻ പോളിയുടെ വൻ ബജറ്റ്‌ ചിത്രങ്ങളുടെ നിരയിലാണ് പടവെട്ട് ഒരുങ്ങുന്നത്.

Update: 2019-06-20 16:18 GMT

നിർമാണരംഗത്തേക്ക് ചുവടുവെയ്ക്കുന്ന നായക നടന്മാരിലേക്ക് ഒരാൾ കൂടി. യുവ നടൻ സണ്ണി വെയ്ൻ ആണ് സ്വതന്ത്ര ചലച്ചിത്ര നിർമ്മാണത്തിലേക്ക് പ്രവേശിക്കുന്നത്. ആദ്യ ചിത്രത്തിൽ നായകൻ നിവിൻ പോളിയാണ്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച് സണ്ണി വെയ്ൻ നിർമിക്കുന്ന നിവിൻ പോളി ചിത്രം പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.

നിവിൻ പോളിയുടെ വൻ ബജറ്റ്‌ ചിത്രങ്ങളുടെ നിരയിലാണ് പടവെട്ട് ഒരുങ്ങുന്നത്. തട്ടത്തിൻ മറയത്ത്, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പടവെട്ട്.

Advertising
Advertising

സണ്ണി വെയിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ,

കരിയറിലെ ഒരു സുപ്രധാന നിമിഷം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ രണ്ടാമത് നിർമാണ സംരംഭം "പടവെട്ട്" ഒരുങ്ങുകയാണ്. ഇത്തവണ ഒരു സിനിമയുമായാണ് ഞങ്ങൾ വരുന്നത്. എന്റെ സുഹൃത്ത് നിവിൻ പോളിയാണ്‌ നായകൻ. ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' ഒരുക്കിയ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നിങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. "പടവെട്ട്" നന്നായി ഒരുക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകിക്കൊണ്ട് നിർത്തട്ടെ.

പ്രിയപ്പെട്ടവരെ, കരിയറിലെ ഒരു സുപ്രധാന നിമിഷം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ...

Posted by Sunny Wayne on Thursday, June 20, 2019
Tags:    

Similar News