ഇന്നാണെങ്കില്‍ ‍ഒരു പക്ഷെ കിരീടം സാധ്യമാവില്ലായിരുന്നുവെന്ന് സിബി മലയില്‍

വികാരത്തോടെയല്ല വിവേകത്തേടെയാണ് പുതു തലമുറ കാര്യങ്ങളെ വിലയിരുത്തന്നതെന്ന് സിബി മലയില്‍ 

Update: 2019-06-24 06:09 GMT

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് സിബി മലയില്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ കിരീടം. എത്ര വട്ടം കണ്ടാലും മടുപ്പ് തോന്നാത്തൊരു ചിത്രം. അച്ഛന് തല്ലുന്നത് കണ്ട് കൊലപാതകിയായി മാറിയ സേതുമാധവന്റെ നൊമ്പരം എങ്ങിനെ മറക്കാനാണ്. എന്നാല്‍ ഇന്നത്തെ തലമുറയുടെ ചിന്തക്കനുസരിച്ചാണെങ്കില്‍ കിരീടം സിനിമ സാധ്യമാവില്ലായിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍. അച്ഛനെ തല്ലുന്നതു കാണുമ്പോള്‍ എസ്‌. ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനില്‍ക്കണമായിരുന്നെന്ന് അടുത്തിടെ ഒരു വിദ്യാര്‍ഥി തന്നോടു പറഞ്ഞെന്ന് സിബി മലയില്‍. ചാക്കോള- ഓപ്പന്‍, റോസി അനുസ്മരണ അവാര്‍ഡ് ദാന സമ്മേളനത്തിലാണ് സംവിധായാകന്‍ ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ഒരു സംവാദത്തില്‍ ഒരു വിദ്യാര്‍ഥിയാണ് പറഞ്ഞത്, അച്ഛനെ തല്ലുന്നതു കാണുമ്പോള്‍ എസ്‌.ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനില്‍ക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്.

Advertising
Advertising

എസ്‌. ഐ ആയി കഴിഞ്ഞാല്‍ അയാള്‍ക്ക് പകരം വീട്ടാനുള്ള അവസരം വിനിയോഗിക്കാം. അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കാം. ഇങ്ങനെയൊക്കെയാണ് പുതിയ തലമുറയുടെ ചിന്തകള്‍... സിബി മലയില്‍ പറഞ്ഞു. വികാരത്തോടെ കാര്യങ്ങളെ സമീപിക്കുന്നതു ശരിയായി അവര്‍ കാണുന്നില്ല. ബുദ്ധിപരമായി മാത്രമാണ് അവര്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നതെന്നും സിബി കൂട്ടിച്ചേര്‍ത്തു.

ये भी पà¥�ें- സമ്മര്‍ ഇന്‍ ബത്‍ലഹേമില്‍ പൂച്ചയെ അയച്ച നായിക ആര്? സിബി മലയില്‍ പറയും

ये भी पà¥�ें- വിനയനെ വേദിയില്‍ കണ്ട സിബി മലയില്‍ ബൊക്കെ വലിച്ചെറിഞ്ഞ് പുറത്തേക്കോടി

Tags:    

Similar News