വൈറലായി ദേവരകൊണ്ടയുടെ കാന്‍റീന്‍ ഗാനം

ഒറ്റ ഷോട്ടിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നുവെന്നതും പ്രത്യേകതയാണ്.

Update: 2019-07-02 05:50 GMT

വിജയ് ദേവരകൊണ്ട ചിത്രം ഡിയര്‍ കോമ്രേഡ് ഈ മാസം അവസാനം തീയറ്ററുകളിലെത്തും. മലയാളം ഉള്‍പ്പടെ മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഡിയര്‍ കോമ്രേഡിലെ പുതിയ ഗാനം സോഷ്യല്‍ മീഡയയില്‍ വൈറലാവുകയാണ്.

Full View

ടാക്സിവാലക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിലെ കാന്‍റീന്‍ ഗാനത്തിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയിയില്‍ ലഭിക്കുന്നത്. ഒറ്റ ഷോട്ടിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നുവെന്നതും പ്രത്യേകതയാണ്.

Full View

ജസ്റ്റിൻ പ്രഭാകരൻ സംഗീതം നൽകിയിരിക്കുന്ന ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്. പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജൂലൈ 26ന് ചിത്രം തീയേറ്ററുകളിലെത്തും.

Tags:    

Similar News