സ്‌കേറ്റിംഗ് ബോര്‍ഡില്‍ കിടിലന്‍ ലുക്കില്‍ ഷെയിന്‍: ഉല്ലാസം ഊട്ടിയില്‍

ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിലെത്തുന്നത്.

Update: 2019-07-21 12:25 GMT
Advertising

ഷെയിൻ നിഗം നായകനാകുന്ന ഉല്ലാസത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിലെത്തുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഉല്ലാസം.

നവാഗതനായ ജീവൻ ജോജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവിത്ര ലക്ഷ്മിയാണ് നായിക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീൺ ബാലകൃഷ്ണൻ ആണ്. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രാഹകൻ. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നല്‍കുന്നു.

അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിഷോയ്, അംബിക, നയന എൽസ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രഞ്ജിത്ത് ശങ്കർ, ജിത്തു ജോസഫ് എന്നിവരുടെ സംവിധാന സഹായിയായിരുന്ന ജീവൻ ജോജോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൂട്ടിങ് ഊട്ടിയില്‍ പുരോഗമിക്കുകയാണ്.

2019 is his year — Kumbalangi Nights, Ishq and here comes! #ShaneNigam in debutant Jeevan Jojo’s #Ullasam! First look...

Posted by Ullasam / ഉല്ലാസം on Sunday, July 21, 2019
Tags:    

Similar News