സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി; പരാതിയുമായി അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍

Update: 2019-07-28 07:11 GMT

നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് സിനിമയിലെ സഹപ്രവര്‍ത്തകരുടെ പരാതി. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. തൊരട്ടി സിനിമയിലെ നായികയായി അഭിനയിച്ചയാളാണ് തട്ടിക്കൊണ്ടുപോയ സത്യകല.

നടിയുടെ പിതാവിനും രണ്ടാനമ്മയ്ക്കും സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് നേരത്തെ സത്യകല അണിയറ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെനടിയുടെ മാതാപിതാക്കള്‍ക്കെതിരയാണ് അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലായെന്നും ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

Advertising
Advertising

Full View

ഷമന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഷമന്‍ മിത്രു നിര്‍മിച്ച തൊരട്ടി എന്ന ചിത്രം ജൂണ്‍ ആദ്യവാരമാണ് പ്രദര്‍ശനത്തിനെത്തിയത്. നാടോടികളായ ആട്ടിടയന്മാരുടെ കഥ പറയുന്ന ചിത്രം പി. മാരിമുത്തുവാണ് സംവിധാനം ചെയ്തത്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആറുമാസം നീണ്ട അഭിനയ പരിശീലനത്തിനൊടുവിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Tags:    

Similar News