സ്റ്റണ്ട് സീനിന് ശേഷം ജൂനിയര്‍ ആര്‍ടിസ്റ്റുകളോട് മാപ്പ് പറയുന്ന അജിത്; ഇതാണ് യഥാര്‍ത്ഥ സൂപ്പര്‍ ഹീറോയെന്ന് സിനിമലോകം
ഓരോ ഫൈറ്റ് കഴിയുമ്പോഴും സഹ താരങ്ങളാ ജൂനിയര്‍ ആര്‍ടിസ്റ്റുകളോട് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്ന അജിതിനെ വീഡിയോയില്‍ കാണാം
അജിത് നായകനായെത്തിയ നേര്‍കൊണ്ട പാര്‍വൈ തിയേറ്ററുകളില്‍ വിജയകരമായി കുതിപ്പ് തുടരുകയാണ്. എച്ച്. വിനോത് സംവിധാനം ചെയ്യ്ത സിനിമയുടെ ആക്ഷന്‍ സീക്വന്‍സ് മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ഓരോ ഫൈറ്റ് കഴിയുമ്പോഴും സഹ താരങ്ങളാ ജൂനിയര്‍ ആര്‍ടിസ്റ്റുകളോട് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്ന അജിതിനെ വീഡിയോയില്‍ കാണാം. സാഹസികമായ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ തന്നെ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തനിക്കായി ഡ്യൂപ്പ് ചെയ്യുന്നവര്‍ക്ക് ഒന്നും സംഭവിക്കരുതെന്നാണ് അജിത് പറയാറുള്ളത്.
സെറ്റില്‍ താഴ്മയായി പെരുമാറുന്ന അജിതിന്റെ സ്വഭാവത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയിലുണ്ട്. അജിതിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെയും വരുന്നത്.