രസിപ്പിക്കുന്ന ചിരിചിത്രം; ബിജു മേനോന്‍ നായകനാകുന്ന ആദ്യരാത്രിയുടെ ട്രെയിലര്‍ പുറത്ത്

Update: 2019-09-07 16:45 GMT
Advertising

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആസിഫ് അലി, ടോവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ ഫേസ്ബുക് പേജുകളിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ബിജുമേനോനെ നായകനാക്കിയുള്ള ‘ആദ്യരാത്രി’യുടെ ട്രെയിലര്‍ ഉടനീളം നര്‍മത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്.

‌ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലും അഭിനയിക്കുന്നുണ്ട്.

Full View

വിജയരാഘവന്‍, സര്‍ജനു, അശ്വിന്‍ , മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി എന്നിവരും പ്രധാന താരങ്ങളാണ്. ബിജിബാല്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ചായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Tags:    

Similar News