കുതിച്ചുപായുന്ന പോത്തുമായി ജല്ലിക്കട്ട് ടീസറെത്തി

പ്രേക്ഷക പ്രതീക്ഷ കൂട്ടുന്നതാണ് ടീസര്‍.

Update: 2019-09-20 12:45 GMT

കേരളത്തിലെ റിലീസിന് മുന്‍പ് തന്നെ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായ ലിജോ ജോസ് പെല്ലിശേരി ചിത്രം ജല്ലിക്കട്ടിന്‍റെ ടീസറെത്തി. പ്രേക്ഷക പ്രതീക്ഷ കൂട്ടുന്നതാണ് ടീസര്‍.

ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സമകാലീന ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തെ അന്താരാഷ്ട്ര മാധ്യമങ്ങളും സിനിമാ നിരൂപകരുമെല്ലാം പ്രശംസ കൊണ്ട് പൊതിഞ്ഞു. ഹൊറര്‍, സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച പത്തില്‍ 86 ശതമാനം റേറ്റിംഗുമായി റോട്ടന്‍ ടൊമാറ്റോ ലിസ്റ്റില്‍ ജല്ലിക്കട്ട് ഇടം നേടിയിട്ടുണ്ട്.

Advertising
Advertising

Full View

ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്ന് പോത്ത് കയറു പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കട്ട് പറയുന്നത്. എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.

Tags:    

Similar News