‘സത്യം മരിക്കും മുന്‍പ് ശബ്ദമുയര്‍ത്തുക’: ജോര്‍ജ് റെഡ്ഡിയുടെ ട്രെയിലറെത്തി
നമ്മള്‍ മറന്നുപോയ നേതാവിന്‍റെ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.
Update: 2019-10-08 09:35 GMT
വിദ്യാർഥി നേതാവായിരിക്കെ കൊല്ലപ്പെട്ട ജോർജ് റെഡ്ഡിയുടെ ജീവിതം സിനിമയാകുന്നു. ജീവൻ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ സന്ദീപ് മാധവാണ് നായകന്‍. സിനിമയുടെ പേരും ജോർജ് റെഡ്ഡി എന്ന് തന്നെയാണ്.
1970കളിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ പശ്ചാത്തലത്തിലാണ് ചിത്രം. പാലക്കാട് ജനിച്ച, ഒസ്മാനിയയില്‍ ഗവേഷക വിദ്യാർഥിയായിരുന്ന ജോർജ് റെഡ്ഡി വിദ്യാര്‍ഥി നേതാവും യൂണിവേഴ്സിറ്റി ബോക്സിങ് ചാംപ്യനും ഗോൾഡ് മെഡലിസ്റ്റുമായിരുന്നു.
ഇടതുപക്ഷ ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന ജോര്‍ജ് റെഡ്ഡിയെ എതിരാളികള്‍ കോളജ് ഹോസ്റ്റലില്‍ വെച്ച് കൊല്ലുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ 25 വയസ്സായിരുന്നു ജോര്‍ജ് റെഡ്ഡിയുടെ പ്രായം. നമ്മള്‍ മറന്നുപോയ നേതാവിന്‍റെ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.