കലിപ്പ് ലുക്കില്‍ പൊലീസ് ജീപ്പിന്റെ പുറത്ത് പൃഥ്വി; കടുവ പോസ്റ്റര്‍ പുറത്ത്

പൃഥ്വിയുടെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്

Update: 2019-10-16 05:58 GMT

സിംഹാസനത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പൊലീസ് ജീപ്പിന്റെ പുറത്ത് കലിപ്പ് ലുക്കിലിരിക്കുന്ന പൃഥ്വിയാണ് പോസ്റ്ററിലുള്ളത്. പൃഥ്വിയുടെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍ കമ്പനിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ.രവി കെ.ചന്ദ്രന്‍. യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ. 2013ല്‍ പുറത്തിറങ്ങിയ ജിഞ്ചര്‍ ആയിരുന്നു മലയാളത്തില്‍ ഷാജി ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ജയറാം നായകനായ ചിത്രം വന്‍പരാജയമായിരുന്നു. പിന്നീട് തമിഴില്‍ രണ്ട് ചിത്രങ്ങളും ഷാജി കൈലാസ് സംവിധാനം ചെയ്തു.

Advertising
Advertising

2012ലാണ് പൃഥ്വിയും ഷാജിയും ആദ്യമായി ഒരുമിക്കുന്നത്. സിംഹാസനം എന്ന ചിത്രത്തിന്റെ തിരക്കഥയും ഷാജി തന്നെയായിരുന്നു. സായ് കുമാര്‍, തിലകന്‍, ഐശ്വര്യ ദേവന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

Prithviraj Productions and Magic Frames present #KADUVA Inspired from a real life story! Directed by: Shaji...

Posted by Prithviraj Sukumaran on Tuesday, October 15, 2019

ये भी पà¥�ें- ആറു വര്‍ഷത്തെ ഇടവേള കഴിഞ്ഞ്, പൃഥ്വിക്കൊപ്പം ഷാജി കൈലാസ് വരുന്നു...?

Tags:    

Similar News