ഐ.എഫ്.എഫ്.കെയില്‍ നിന്നും ചോല പിന്‍വലിച്ച് സനല്‍കുമാര്‍ ശശിധരന്റെ പ്രതിഷേധം
മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് സിനിമകള്‍ തെരഞ്ഞടുത്തതില്‍ പക്ഷപാതമുണ്ടായിട്ടുണ്ടെന്നാണ് സനല്‍ കുമാറിന്‍റെ ആരോപണം
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്നും തന്‍റെ ചോല എന്ന സിനിമ പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് സിനിമകള്‍ തെരഞ്ഞടുത്തതില്‍ പക്ഷപാതമുണ്ടായിട്ടുണ്ടെന്നാണ് സനല്‍ കുമാറിന്‍റെ ആരോപണം. അതിനാല്‍ കാലിഡോസ്കോപ്പ് വിഭാഗത്തിൽ നിന്ന് തന്റെ സിനിമ പിന്‍വലിക്കുകയാണെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ വ്യക്തമാക്കി.
പക്ഷപാതം നിറഞ്ഞതും കാലഹരണപ്പെട്ടതുമായ രീതിയില്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്ന ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നത് വലിയ ഉത്തരവാദിത്തമില്ലായ്മ ആയിരിക്കും. തന്‍രെ ചോല എന്ന സിനിമ ഉടന്‍ തിയേറ്ററുകളിലെത്തുമെന്നും സനല്‍ കുമാര്‍ ശശിധരന്‍ വ്യക്തമാക്കി.
Chola has been invited to the Kaleidoscope section in the 24th IFFK. I am much humbled by the invitation but I have sent...
Posted by Sanal Kumar Sasidharan on Sunday, October 27, 2019
തിയേറ്ററുകളിൽ പ്രദർശന വിജയം കൈവരിച്ച കച്ചവട സിനിമകൾക്കാണ് ഐ.എഫ്.എഫ്.കെയില്‍ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രാമുഖ്യം നല്‍കിയതെന്ന് പരാതിയുണ്ട്. ഇത് സ്വതന്ത്ര സംവിധായകരുടെ സിനിമ പിന്തള്ളപ്പെടുന്നതിന് കാരണമാകുന്നു എന്നാണ് റീഫോം ദി ഐ.എഫ്.എഫ്.കെ എന്ന കൂട്ടായ്മ ആരോപിക്കുന്നത്. ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് കൃത്യമായ മാനദണ്ഡങ്ങൾ വേണമെന്നും സുതാര്യമാവണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു. പിന്നാലെയാണ് മേളയില്‍ നിന്നും സനല്‍ കുമാര്‍ ശശിധരന്‍ സിനിമ പിന്‍വലിച്ചത്.