ആ നോവല്‍ അല്ല ഈ സിനിമ.. പ്രതി പൂവന്‍ കോഴിയെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്
‘ഞാൻ ചോദിച്ചു, ഈ ടൈറ്റിൽ എടുക്കട്ടെ എന്ന്? പുള്ളിക്കാരൻ കുറച്ച് നേരം ആലോചിച്ച്, താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു, നിർബന്ധമാണോ?’
പ്രതി പൂവന്‍ കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെ സിനിമ സംബന്ധിച്ച വിശദീകരണവുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഉണ്ണി ആറിന്റെ നോവല്‍ പ്രതി പൂവന്‍ കോഴിയുടെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ എന്നായിരുന്നു ആദ്യ ഘട്ടത്തിലെ റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിന് നോവലുമായി ഒരു ബന്ധവുമില്ലെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. സിനിമയുടെ പേര് മാത്രമാണ് എഴുത്തുകാരന്‍റെ സമ്മതത്തോടെ എടുത്തതെന്നും സംവിധായകന്‍ വ്യക്തമാക്കി
റോഷന്‍ ആന്‍ഡ്രൂസിന്‍റെ കുറിപ്പ്
വളരെ യാദൃശ്ചികമായാണ് ഞാൻ പ്രതി പൂവൻകോഴി എന്ന സിനിമയുടെ കഥ കേൾക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാർസ്യ എന്ന സിനിമയുടെ പ്രാരംഭ ചർച്ചകൾക്കിടയിലാണ് ഉണ്ണി ആർ എന്നോട് ഒരു കഥ പറയുന്നത്. കഥ കേട്ടപ്പോൾത്തന്നെ ഞാൻ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങൾ പിരിഞ്ഞു. ഈ കഥ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു. അവൾ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങൾ ഉടൻ ഈ പടം ചെയ്യണം. ഞാൻ ചോദിച്ചു, അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്. അപ്പോൾത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാൻ പറഞ്ഞു, നമുക്കിത് ഉടൻ ചെയ്യാമെന്ന്.
ये à¤à¥€ पà¥�ें- നടന്മാരെ വിമര്‍ശിച്ചാല്‍ ഭീഷണി; താരാരാധന നിരാശാജനകമെന്ന് പൃഥ്വിരാജ്
പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവൻകോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാൻ ചോദിച്ചു, ഈ ടൈറ്റിൽ എടുക്കട്ടെ എന്ന്? പുള്ളിക്കാരൻ കുറച്ച് നേരം ആലോചിച്ച്, താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു, നിർബന്ധമാണോ? നിർബന്ധമാണ് ഞാൻ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാൻ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്.
Need all your prayers and supports
Posted by Rosshan Andrrews on Wednesday, November 20, 2019