മോഹന്‍ലാലിനൊപ്പം സ്വപ്ന സിനിമയൊരുക്കാന്‍ സന്തോഷ് ശിവന്‍; പ്രതീക്ഷയോടെ പ്രേക്ഷകര്‍

കലിയുഗം എന്നാണ് ചിത്രത്തിന്‍റെ പേര്, ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മ്യൂസിക്ക് ഇതിഹാസം എ.ആർ റഹ്മാനായിരിക്കും സംഗീതമൊരുക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Update: 2020-01-27 11:09 GMT
Advertising

മോഹൻലാലിനെ നായകനാക്കി തന്‍റെ സ്വപ്ന സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് സന്തോഷ് ശിവൻ. സിനിമയുടെ പ്രാരംഭ ഘട്ട ജോലികളിലേക്ക് കടന്നിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ‘കലിയുഗം’ എന്നാണ് ചിത്രത്തിന്‍റെ പേര്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മ്യൂസിക്ക് ഇതിഹാസം എ.ആർ റഹ്മാനായിരിക്കും സംഗീതമൊരുക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മോഹൻലാലിന്‍റെ നിരവധി സിനിമകളിൽ ഛായാഗ്രാഹകനായി സന്തോഷ് ശിവൻ പ്രവർത്തിച്ചിരുന്നു. എന്നാൽ മോഹൻലാലിനെ നായകനാക്കി സന്തോഷ് ശിവൻ ഒരു സിനിമ സംവിധാനം ചെയ്യുന്നത് ഇത് ആദ്യമായാണ്. അതിനാൽ തന്നെ ഈ സ്വപ്ന സിനിമയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച ടെക്നീഷ്യന്മാർ ചിത്രത്തിന്‍റെ ഭാഗമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ചിത്രം റിലീസിനെത്തും.

Tags:    

Similar News