എന്തൊരു സാമ്യം; കങ്കണയുടെ തലൈവി പോസ്റ്റര്‍ കണ്ട് അതിശയത്തോടെ ആരാധകര്‍

അത്രയേറെ സാമ്യമാണ് ജയലളിതക്കും പുതിയ പോസ്റ്ററിലെ കങ്കണക്കും

Update: 2020-02-25 05:37 GMT

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ തലൈവിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. വെള്ള സാരിയില്‍ ചിരിച്ചു നില്‍ക്കുന്ന ജയലളിതയുടെ പ്രശസ്തമായ പഴയകാല ചിത്രമാണ് സിനിമയ്ക്ക് വേണ്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ കങ്കണയുടെ മേക്ക് ഓവര്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. ഇന്നലെയായിരുന്നു ജയലളിതയുടെ ജന്‍മവാര്‍ഷിക ദിനം.

ये भी पà¥�ें- ജയലളിതയായി കങ്കണ; ‘തലൈവി’ ആകാന്‍ പ്രോസ്‌തെറ്റിക് മേക്ക്അപ്  

അത്രയേറെ സാമ്യമാണ് ജയലളിതക്കും പുതിയ പോസ്റ്ററിലെ കങ്കണക്കും. ആ പതിഞ്ഞ ചിരി പോലും ഒരുപോലെ. മുന്‍പ് പുറത്തുവിട്ട പോസ്റ്റര്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിനെയെല്ലാം മറികടക്കുന്നതാണ് പുതിയ പോസ്റ്റര്‍. പ്രോസ്തെറ്റിക് മേക്കപ്പിലൂടെ ജയലളിതയായി മാറിയ ലുക്കായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യം പുറത്തുവിട്ടിരുന്നു. മേക്കപ്പിന്റെ അതിപ്രസരത്തിലുള്ള ഈ ലുക്ക് വിമര്‍നത്തിനൊപ്പം ട്രോളുകള്‍ക്കും ഇരയായിരുന്നു. തലൈവിക്കായി പത്ത് കിലോ ഭാരമാണ് കങ്കണ റണൌട്ട് കൂട്ടിയിരിക്കുന്നത്.

Full View

പ്രശസ്ത സംവിധായകന്‍ എ.എല്‍ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയലളിതയെ അവതരിപ്പിക്കാന്‍ കങ്കണയേക്കാള്‍ മെച്ചപ്പെട്ട ഒരാളില്ലെന്നാണ് വിജയയുടെ അഭിപ്രായം. 'ബാഹുബലി', 'മണികര്‍ണിക', 'ഭജരംഗി ഭായിജാന്‍' എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. അരവിന്ദ സാമിയുടെ എം.ജി.ആര്‍ ലുക്കും ആരാധകരുടെ കയ്യടി നേടിയിരുന്നു.

Tags:    

Similar News