മരയ്ക്കാറിന്റെ സെറ്റ് വർക്ക് കണ്ട് അത്ഭുതപ്പെട്ട് പോയെന്ന് ഹരീഷ് പേരടി

അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ

Update: 2020-02-29 05:26 GMT

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കുഞ്ഞാലിമരയ്ക്കാറായി മോഹന്‍ലാലെത്തുന്ന സിനിമയില്‍ തെന്നിന്ത്യയിലെ തന്നെ മിക്ക താരങ്ങളും അണിനിരന്നിട്ടുണ്ട്. ആ സ്പെഷ്യല്‍ പ്രിയദര്‍ശന്‍ ടച്ച് മരയ്ക്കാറിന് എന്തായാലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം ചിത്രത്തിന്റെ സെറ്റ് വര്‍ക്ക് കണ്ട് താന്‍ അത്ഭുതപ്പെട്ട് പോയെന്നാണ് നടന്‍ ഹരീഷ് പേരടി പറയുന്നത്.

ये भी पà¥�ें- കുതിരപ്പുറത്തേറി കുതിച്ച് പാഞ്ഞ് മരയ്ക്കാര്‍; മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സെറ്റ് കണ്ട് സത്യത്തിൽ താൻ അതിശയിച്ചു പോയെന്നും പതിനാലാം നൂറ്റാണ്ടിലേക്ക് എത്തപ്പെട്ട ഒരനുഭവമായിരുന്നു തനിക്ക് ഉണ്ടായതെന്നും ഹരീഷ് പേരടി പറയുന്നു. തന്റെ ഇത്രയും കാലത്തെ അഭിനയജീവിതത്തിൽ വച്ച് ഏറ്റവും വലിയ ഭാഗ്യമാണ് മരയ്ക്കാർ എന്നും ഈ ചിത്രത്തെ മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇതിന്റെ ചരിത്രപശ്ചാത്തലം ആണെന്നും അദ്ദേഹം പറയുന്നു.ആ സെറ്റ് തന്നെ അമ്പത് ശതമാനം ആ കാലഘട്ടത്തിന് അനുസരിച്ച് അഭിനയിക്കുന്നതിന് സഹായകരമായി എന്നാണ് അദ്ദേഹം പറയുന്നത്.

#HareeshPeradi About Marakkar - Arabikadalinte Simham Watch On YouTube: https://youtu.be/cxm39o0lnsw #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas

Posted by Marakkar - Arabikadalinte Simham on Thursday, February 27, 2020

അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്.

Tags:    

Similar News