പൂര്‍ണിമ ഇന്ദ്രജിത്ത്, 10 സി; പഴയ പത്താം ക്ലാസുകാരിയുടെ ചിത്രം വൈറല്‍
തന്‍റെ പത്താം ക്ലാസിലെ പഴയ ചിത്രമാണ് താരം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്
ഒരിടവേളക്ക് ശേഷം വെള്ളിത്തിരയില്‍ വീണ്ടും സാന്നിധ്യം അറിയിച്ച പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എക്കാലവും മലയാളികളുടെ മനസു കീഴടക്കിയ നടിയാണ്. വര്‍ണ്ണക്കാഴ്ച, ഭാവം, വല്യേട്ടന്‍, മേഘമല്‍ഹാര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ പൂര്‍ണിമ വേഷമിട്ടിട്ടുണ്ട്. നവ മാധ്യമങ്ങളിലും സജീവമായ താരമാണ് പൂര്‍ണിമ. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം പങ്കിടാന്‍ താല്‍പര്യപ്പെടുന്ന പൂര്‍ണിമയുടെ പോസ്റ്റുകളില്‍ കൂടുതലും ഇന്ദ്രജിത്തിനും മക്കള്‍ക്കുമൊപ്പമുള്ള വിശേഷങ്ങളായിരിക്കും. തന്‍റെ രണ്ടാം വരവിലും പ്രേക്ഷക ശ്രദ്ധ നേടാന്‍ താരത്തിന് കഴിഞ്ഞതും അതു കൊണ്ടു തന്നെയാണ്.
തന്‍റെ സ്കൂള്‍ പഠനകാലത്തെ ഒരു ചിത്രം പങ്കു വെച്ച് കൊണ്ടാണ് താരം ഇത്തവണ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്. പൂര്‍ണിമയുടെ പോസ്റ്റിന് കമന്‍റുമായി പഴയ സഹപാഠികളും സ്കൂളില്‍ വിവിധ ക്ലാസുകളില്‍ പഠിച്ചവരും ഒക്കെ എത്തിയിട്ടുണ്ട്. മകള്‍ നക്ഷത്രയുമായുള്ള സാദൃശ്യമാണ് എല്ലാവരും താരത്തിന്‍റെ ചിത്രത്തിനടിയില്‍ കമന്‍റായി ചൂണ്ടിക്കാട്ടുന്നത്.
Name : Poornima Mohan Class : X C #throwbackthursdays
Posted by Poornima Indrajith on Thursday, March 12, 2020