തകര്‍പ്പന്‍ ലുക്കില്‍ മഞ്ജുവും കാളിദാസും; ജാക്ക് ആന്‍ഡ് ജില്‍ ഫോട്ടോ പുറത്തുവിട്ട് കാളിദാസ്

സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ‘ജാക്ക് ആൻഡ് ജില്‍’ മുഴുനീള എന്റ്‍ര്‍ ട്രയിനര്‍ ത്രില്ലറാണ്

Update: 2020-05-23 07:38 GMT

മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ഫോട്ടോ പുറത്തുവിട്ട് കാളിദാസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്. പൊളി ലുക്കിലാണ് മഞ്ജുവും കാളിദാസും ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന 'ജാക്ക് ആൻഡ് ജില്‍' മുഴുനീള എന്റ്‍ര്‍ ട്രയിനര്‍ ത്രില്ലറാണ്.ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സന്തോഷ് ശിവന്‍ സംവിധാന രംഗത്തേക്ക് വരുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. അദ്ദേഹം തന്നെയാണ് ചിത്രത്തിനായി ക്യാമറയും കൈകാര്യം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ലണ്ടനിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ നടന്നിരുന്നത്.

Advertising
Advertising

ये भी पà¥�ें- 'ഈ മഴക്കാലത്തിന് മുമ്പെങ്കിലും സിനിമ ഇറങ്ങുമോയെന്ന് ആരാധകന്‍'; കിടിലന്‍ മറുപടിയുമായി കാളിദാസ് ജയറാം

Tags:    

Similar News