ധ്രുവ സര്‍ജയുടെയും ഭാര്യയുടേയും പുതിയ കോവിഡ് ഫലം നെഗറ്റീവ്; സഹോദരന്‍റെ അനുഗ്രഹമെന്ന് ധ്രുവ

ജൂലൈ 15നാണ് ധ്രുവക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്

Update: 2020-07-23 10:00 GMT

കന്നഡ നടന്‍ ധ്രുവ സര്‍ജയുടേയും ഭാര്യ പ്രേരണ ശങ്കറിന്‍റെയും പുതിയ കോവിഡ് ഫലം നെഗറ്റീവ്. ഇരുവരും കോവിഡ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു. ട്വിറ്ററിലൂടെ ധ്രുവ സര്‍ജ തന്നെയാണ് കോവിഡ് നെഗറ്റീവായ കാര്യം അറിയിച്ചത്. തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കുമെല്ലാം താരം നന്ദി അറിയിച്ചു. മരണപ്പെട്ട സഹോദരന്‍ ചിരഞ്ജീവി സർജയുടെ അനുഗ്രഹം കൂടെയുണ്ടെന്നും ധ്രുവ സര്‍ജ ട്വീറ്റില്‍ കൂട്ടിച്ചര്‍ത്തു.

ജൂലൈ 15നാണ് ധ്രുവക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് ഫലം പോസിറ്റീവ് ആണെന്നും ആശുപത്രിയലേക്ക് പോകുകയാണെന്നും ധ്രുവ സര്‍‍ജ അന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു.

Advertising
Advertising

‘എന്‍റെയും ഭാര്യയുടെയും കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആയി. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി പറയുകയാണ്, എന്‍റെ സഹോദരൻ ചിരഞ്ജീവി സർജയുടെ അനു​ഗ്രഹവും ഈ നിമിഷത്തില്‍ ഓര്‍ക്കുന്നു. ഈ ദുര്‍ഘട ഘട്ടത്തിലും എല്ലാത്തിനും ഒപ്പം നിന്ന അമ്മാവനും പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രത്യേകം നന്ദി'– ധ്രുവ കുറിച്ചു.

Tags:    

Similar News