ജോസഫിന്‍റെ തമിഴ് റീമേക്ക് ‘വിചിത്തിരൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എം. പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലൊരുക്കുന്നത്
മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ ജോസഫിന്‍റെ തമിഴ് റീമേക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘വിചിത്തിരൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ നടൻ ശിവകാർത്തികേയനാണ് റിലീസ് ചെയ്തത്.
ये à¤à¥€ पà¥�ें- 125 ദിവസങ്ങളുടെ വിജയമാഘോഷിച്ച് ജോസഫ്
എം. പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലൊരുക്കുന്നത്. ബി സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ബാലയാണ് നിർമ്മിക്കുന്നത്. താരായ് തപ്പട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍.കെ സുരേഷാണ് വിചിത്തരനില്‍ നായകനാകുന്നത്.
മലയാള പതിപ്പ് പോലെ ആർ കെ സുരേഷും ചിത്രത്തിൽ രണ്ടു രൂപത്തിൽ എത്തും. ചിത്രത്തിനായി ഫിറ്റ്നസിൽ വളരെ കഠിനാധ്വാനം ചെയ്ത അദ്ദേഹം ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി 22 കിലോ ഭാരം കുറച്ചിരുന്നു. ജനുവരിയിൽ തന്നെ ചിത്രത്തിനായി ആർ. കെ സുരേഷ് തയ്യാറെടുത്തിരുന്നു. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ये à¤à¥€ पà¥�ें- പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ....ജോസഫിലെ ആദ്യ ഗാനം
ജോജു ജോര്‍ജ്ജിന്‍റെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു ജോസഫിലേത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നടനെ തേടിയെത്തി. ദേശീയ ചലച്ചിത്ര പുരസ്കാരവും (പ്രത്യേക പരാമർശം) ജോസഫിന് ലഭിച്ചു.
2018 നവംബര്‍ 16നാണ് ജോസഫ് തിയറ്ററുകളിലെത്തുന്നത്. നിരൂപക പ്രശംസക്കൊപ്പം ബോക്സോഫീസിലും വിജയം നേടി ജോസഫ്. ജോസഫ് പാറേക്കാട്ടില്‍ എന്ന റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ജോജു എത്തിയത്. ദിലീഷ് പോത്തന്‍, സുധി കൊപ്പ, മാളവിക മേനോന്‍,ഇര്‍ഷാദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Here’s the first look of @bstudios_offl Dir #Bala sir presents #Vichithiran 👍
— Sivakarthikeyan (@Siva_Kartikeyan) September 23, 2020
Wishing @studio9_suresh brother the best & Dir #MPadmaKumar @gvprakash @shark9pictures @yugabhaarathi @shamna_kasim #Madhushalini #VetriVelMahendran #SatishSuriya & entire team a huge success😊👍 pic.twitter.com/RftCeO1Jf7