മകൾ ഇറയുടെ വിവാഹം നാളെ; മുൻ ഭാര്യ റീനയുടെ വീട്ടിലെത്തി ആമിർ ഖാൻ

ഫിറ്റ്‌നെസ് ട്രെയിനറും ദീർഘകാല സുഹൃത്തുമായ നുപൂർ ശിഖരെയാണ് വരൻ

Update: 2024-01-02 04:49 GMT
Editor : Shaheer | By : Web Desk

മുംബൈ: ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ വിവാഹം നാളെ. ഇതിനുമുന്നോടിയായി മുൻ ഭാര്യ റീന ദത്തയുടെ വസതിയിലെത്തി ആഘോഷ പരിപാടികളുടെ ഭാഗമായിരിക്കുകയാണ് ആമിർ. ദീപാലങ്കാരത്തിൽ കുളിച്ചുനിൽക്കുന്ന റീനയുടെ വീട്ടിൽനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെ താരത്തിന്റെ വസതിയിലും മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

ഫിറ്റ്‌നെസ് ട്രെയിനറും ദീർഘകാല സുഹൃത്തുമായ നുപൂർ ശിഖരെയാണു വരൻ. കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നവംബറിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നു.

Advertising
Advertising

രാജസ്ഥാനിലെ ഉദയ്പൂരിൽ ഔട്ട്‌ഡോർ പരിപാടിയായാണു വിവാഹ ചടങ്ങുകൾ നടക്കുന്നതെന്ന് 'എക്‌ണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്തു. രജിസ്റ്റർ വിവാഹത്തിനുശേഷം വിവാഹചടങ്ങുകൾ ആരംഭിക്കും. ഇതിനുശേഷം മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡ് ഹോട്ടലിൽ വലിയ വിരുന്നും നടക്കുമെന്നാണു വിവരം.

ആമിർ ഖാന്റെയും റീനയുടെയും വീടുകളിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം നുപൂർ ശിഖരെയുടെ വീട്ടിൽ മഹാരാഷ്ട്രാ ആചാരപ്രകാരമുള്ള കേൾവൻ ആഘോഷങ്ങൾ നടന്നിരുന്നു. പരിപാടിയിൽ ഇറയും പങ്കെടുത്തു. റീന ദത്തയും സുഹൃത്ത് മിഥില പാൽക്കാറും ഇറയ്‌ക്കൊപ്പമുണ്ടായിരുന്നു.

Summary: Aamir Khan spotted at ex-wife Reena Dutta's house amidst daughter Ira Khan's wedding preps

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News