ഹൃത്വിക്കിനെതിരെ നിയമപോരാട്ടം തുടങ്ങിയപ്പോൾ ആമിർ ഖാൻ പിണങ്ങി: കങ്കണ റണാവത്ത്

'ആമിർ ഉറ്റ സുഹൃത്തായിരുന്ന നാളുകളെ കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്. ആ നാളുകൾ എങ്ങോട്ട് പോയെന്ന് ഇപ്പോൾ അത്ഭുതപ്പെടുന്നു'

Update: 2023-04-20 03:35 GMT
Editor : Lissy P | By : Web Desk

മുംബൈ: വിവാദ പ്രസ്താവനകളും വെളിപ്പെടുത്തലും കൊണ്ട് എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇപ്പോഴിതാ നടൻ ആമിർ ഖാനുമായുള്ള സൗഹൃദം ഇല്ലാതായതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണ.

തന്റെ ഇൻസ്റ്റ്ഗ്രാം സ്റ്റോറിയിലൂടെയാണ് ആമിർ ഖാൻ ഒരുകാലത്ത് തന്റെ ഉറ്റ സുഹൃത്തായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഹൃത്വിക് റോഷനുമായുള്ള ബന്ധം അവസാനിപ്പിച്ച് നിയമപോരാട്ടം തുടങ്ങിയപ്പോൾ ആമിർഖാൻ തന്നോട് പിണങ്ങിയെന്നും കങ്കണ വ്യക്തമാക്കി. 'ആമിർ എന്റെ ഉറ്റ സുഹൃത്തായിരുന്ന നാളുകളെ കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്. ആ നാളുകൾ എങ്ങോട്ട് പോയെന്ന് ഇപ്പോൾ അത്ഭുതപ്പെടുന്നു. അദ്ദേഹം എന്റെ പലപ്പോഴും ഉപദേശിപ്പിക്കുകയും അഭിനന്ദിക്കുകയും തെരഞ്ഞെടുപ്പുകളെ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്തിരുന്നെന്ന് ഉറപ്പാണ്.. ഹൃത്വിക്ക് തനിക്കെതിരെ കേസ് കൊടുത്തപ്പോൾ ആമിർ ഹൃത്വിക്കിന്റെ വിശ്വസ്തനായി. ഒരു സ്ത്രീ ഒരു സിനിമ ഇൻഡസ്ട്രിക്ക് എതിരെ നിന്ന് പൊരുതി...' കങ്കണ കുറിച്ചു.

Advertising
Advertising

വർഷങ്ങൾക്ക് മുമ്പ് ആമിർഖാൻ അവതാരകനായ സത്യമേവ ജയതേ എന്ന പരിപാടിയിൽ അതിഥിയായി കങ്കണ പങ്കെടുത്തിരുന്നു. അതിന്റെ വീഡിയോയും കങ്കണ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

ഹൃത്വിക്കുമായി പ്രണയത്തിലായിരുന്നെന്ന് കങ്കണ വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ കങ്കണക്കെതിരെ ഹൃത്വിക്ക് മാനനഷ്ടക്കേസ് നൽകി. ഇതോടെ ഇരുവരും പരസ്പരം കേസെടുക്കുകയും പരസ്യമായി നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News