ഫെബ്രുവരി 18 മുതല്‍ തിയറ്ററുകളില്‍ നെയ്യാറ്റിന്‍കര ഗോപന്‍റെ 'ആറാട്ട്'

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ലാല്‍ ചിത്രമാണ് ആറാട്ട്

Update: 2022-02-07 07:31 GMT
Editor : Jaisy Thomas | By : Web Desk

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മോഹന്‍ലാലിന്‍റെ 'ആറാട്ട്' ഫെബ്രുവരി 18നെത്തും. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ലാല്‍ ചിത്രമാണ് ആറാട്ട്. ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.

കഴിഞ്ഞ ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ബി.ഉണ്ണിക്കൃഷ്ണനാണ് സംവിധാനം. ഉദയ് കൃഷ്ണയാണ് തിരക്കഥ. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രയിലര്‍ യു ട്യൂബില്‍ ട്രന്‍ഡിംഗായിരുന്നു.

Advertising
Advertising

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയാകുന്നത്. സിദ്ധിഖ്, സായ്കുമാര്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍, സമ്പത്ത് രാജ്, രാമചന്ദ്ര രാജു, നേഹ സക്സേന, ജോണി ആന്‍റണി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ക്യാമറ-വിജയ് ഉലക്നാഥ്, സംഗീതം-രാഹുല്‍ രാജ്. സജീഷ് മഞ്ചേരി, ആര്‍ഡി ഇലുമിനേഷന്‍സ് എന്നിവരാണ് നിര്‍മാണം. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News