നടൻ ബാബുരാജിന്‍റെ മകൻ വിവാഹിതനാകുന്നു

ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആസിഫലി നായകനായ കൂമനാണ് ബാബുരാജിന്‍റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം

Update: 2023-01-02 06:09 GMT

നടൻ ബാബുരാജിന്‍റെ മകൻ അഭയ് ബാബുരാജിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും പങ്കെടുത്ത ചടങ്ങിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാബു രാജിന്‍റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. ആദ്യ ഭാര്യയിൽ അഭയ്, അക്ഷയ് എന്നീ രണ്ട് മക്കളാണ് ബാബുരാജിനുള്ളത്.

വാണീ വിശ്വനാഥുമായി ആയിരുന്നു ബാബുരാജിന്‍റെ രണ്ടാം വിവാഹം. ആർച്ച, ആരോമൽ എന്നീ രണ്ട് മക്കളാണ്  ഇവർക്കുള്ളത്. 

ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആസിഫലി നായകനായ കൂമനാണ് ബാബുരാജിന്‍റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News