'ലാലേട്ടനൊപ്പം രവിക്കുട്ടന്‍': ചിത്രം പങ്കുവെച്ച് ബൈജു

1982ല്‍ റിലീസ് ചെയ്ത സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് ബൈജു പങ്കുവെച്ചത്

Update: 2023-07-17 04:46 GMT

തന്‍റെ ആദ്യകാല സിനിമകളിലൊന്നിന്‍റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് നടന്‍ ബൈജു. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന കുഞ്ഞുബൈജുവിന്‍റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് പങ്കുവെച്ചത്.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രമാണിത്. ബാബുവായി ലാലേട്ടനും രവിക്കുട്ടനായി ബൈജുവും ഈ സിനിമയില്‍ അഭിനയിച്ചു. ഇതില്‍ ബാലതാരമാണ് ബൈജു. 1982ലാണ് സിനിമ റിലീസ് ചെയ്തത്.

1981ൽ പതിനൊന്നാം വയസിൽ രണ്ട് മുഖങ്ങൾ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് ബൈജുവിന്‍റെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. പിന്നീടിങ്ങോട്ട് സ്വഭാവ നടനായും കോമഡി നടനായും വില്ലനായുമെല്ലാം നിരവധി സിനിമകളില്‍ അഭിനയിച്ചു.

Advertising
Advertising

മോഹന്‍ലാലിനൊപ്പം ബൈജു അടുത്ത കാലത്ത് അഭിനയിച്ചത് ലൂസിഫറിലാണ്. ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ആര്‍ഡിഎക്സ് ആണ് ബൈജുവിന്‍റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. 

1982ൽ പുറത്തിറങ്ങിയ ശ്രീ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത "കേൾക്കാത്ത ശബ്ദം" എന്ന ചിത്രത്തിൽ ബാബുവായി ലാലേട്ടനും...

Posted by Baiju Santhosh on Sunday, July 16, 2023


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News