നടൻ റഹ്‌മാന്റെ മകൾ വിവാഹിതയായി
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ളവര്‍ പങ്കെടുത്തു
Update: 2021-12-10 08:32 GMT
നടൻ റഹ്‌മാന്റെ മകൾ റുഷ്ദ വിവാഹിതയായി. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് വരൻ. ചെന്നൈയിൽ ഹോട്ടൽ ലീലാ പാലസിൽ വച്ചായിരുന്നു വിവാഹം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യം, മോഹൻലാൽ, വിഖ്യാത സംഗീതജ്ഞൻ എആർ റഹ്‌മാൻ തുടങ്ങിയ ഒട്ടേറെ പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.
എആർ റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി മെഹറുന്നിസയാണ് റഹ്‌മാന്റെ ഭാര്യ. കുടുംബ സമേതമാണ് റഹ്‌മാൻ ചടങ്ങിനെത്തിയത്.
അരങ്ങേറ്റം മലയാളത്തിലാണ് എങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും തിളങ്ങിയ താരമാണ് റഹ്‌മാൻ. 1983 ൽ പുറത്തിറങ്ങിയ 'കൂടെവിടെ' എന്നസിനിമയിലൂടെയാണ് റഹ്‌മാൻ അഭിനയരംഗത്തെത്തുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു.