തിങ്കളാഴ്ച നിശ്ചയം ഫെയിം നടൻ സുനിൽ സൂര്യക്ക് ഷൂട്ടിംഗിനിടെ പരിക്ക്

തനിക്കുവേണ്ടി പ്രാർഥിച്ചവർക്ക് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്

Update: 2022-04-26 01:41 GMT
Editor : Dibin Gopan | By : Web Desk

മംഗലാപുരം: തിങ്കളാഴ്ച നിശ്ചയം ഫെയിം നടന്‍ സുനില്‍ സൂര്യക്ക്  ഷൂട്ടിംഗിനിടെ  പരിക്ക്. പുതിയ ചിത്രം മുകൾപ്പരപ്പിന്‍റെ സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ചതും ചികിത്സയിലാണെന്ന കാര്യവും സുനിൽ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. തനിക്കുവേണ്ടി പ്രാർഥിച്ചവർക്ക് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുചിത്രങ്ങളിലൊന്നായ തിങ്കളാഴ്ച നിശ്ചയത്തില്‍ സന്തോഷേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുനിലാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Advertising
Advertising

പ്രിയപ്പെട്ടവരേ, കഴിഞ്ഞ വിഷു ദിനത്തിൽ ആകാശ് വിഷന്റെ ബാനറിൽ Jayaprakasan Koyadan Koroth നിർമ്മിച്ച് Siby Padiyara രചനയും സംവിധാനവും നിർവഹിച്ച് Shiji Jayadevan ഛായഗ്രഹണം നിർവഹിക്കുകയും ചെയ്യുന്ന ഞാൻ നായക വേഷത്തിൽ അഭിനയിക്കുന്ന ' മുകൾപ്പരപ്പ് ' എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ശ്രീകണ്ഠാപുരം കാരക്കുണ്ട് വെച്ചു ചിത്രീകരിക്കവേ എനിക്ക് അപകടം സംഭവിക്കുകയുണ്ടായി. നല്ലവരായ എന്റെ ടീം അംഗങ്ങൾ എന്നെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സ ലഭ്യമാക്കിത്തരികയും ചെയ്തു.

ശേഷം അല്പം ഗുരുതരാവസ്ഥയിൽ ആയിരുന്ന എന്നെ പിന്നീട് മംഗലാപുരം KMC jyothi circle ഹോസ്പിറ്റലിൽ MICU വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടുത്തെ പ്രഗത്ഭ ന്യുറോസർജ വിദഗ്ധരായ ഡോക്ടർ ശങ്കർ, ഡോക്ടർ മുരളീധർ പൈ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ചികിത്സയിൽ എനിക്ക് അതിവേഗം ആരോഗ്യ നില മെച്ചപ്പെടുകയുണ്ടായി. ശരിക്കും ഇതെനിക്ക് ഒരു രണ്ടാം ജന്മം കൂടിയാണ് ആണ്. MICU ൽ ആയ സമയം എന്നെ വിളിക്കുകയും അന്വേഷിക്കുകയും ചെയ്ത നിങ്ങളോട് ആരോടും എനിക്ക് കൃത്യമായി സംവേദിക്കുവാൻ സാധിച്ചിരുന്നില്ല.

നിങ്ങളുടെ പ്രാർത്ഥനകൾക്ക്, സ്‌നേഹാന്വേഷണങ്ങൾക്ക്, കരുതലിന് അകമഴിഞ്ഞ നന്ദി. നാളെ എനിക്ക് ആശുപത്രിവാസം അവസാനിപ്പിക്കാൻ സാധിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. അത് കഴിഞ്ഞു കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം ബാക്കി നിൽക്കുന്ന മുകൾപ്പരപ്പിന്റെ ക്‌ളയിമാക്‌സ് രംഗങ്ങളുടെ ചിത്രകരണ ശേഷം വൈകാതെ മുകൾപ്പരപ്പ് നിങ്ങൾക്ക് മുന്നിലേക്ക് എത്തും എന്ന് പ്രതീക്ഷയിൽ ആണ് ഞങ്ങൾ എല്ലാവരും. തീർത്തും സാന്ദർഭികമായ തമാശയിൽ കൂടി കടന്നു പോകുകയും തുടർന്ന് ഒരു നാടിനെ തന്നെ കാർന്നു തിന്നുന്ന വിഷയം പറയുന്ന സിബി പടിയറയുടെ മുകൾപ്പരപ്പിൽ പ്രമുഖ താരനിരയും, നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ചിത്രം നിങ്ങൾ എല്ലാവരും കാണുകയും, വിജയിപ്പിക്കുകയും ചെയ്യും എന്ന് വിശ്വസിച്ചുകൊണ്ട് തല്ക്കാലം നിർത്തട്ടെ..

സ്‌നേഹത്തോടെ സുനിൽ സൂര്യ

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News