നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം

Update: 2022-06-29 01:37 GMT
Editor : Lissy P | By : Web Desk

ചെന്നൈ: തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.

2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ, ഇരുവരുടെയും മകൾ നൈനികയും ബാലതാരമാണ്. വിജയ്ക്കൊപ്പം തെരി എന്ന ചിത്രത്തിലൂടെ മകൾ നൈനിക അഭിനയത്തിലേക്ക് കടന്നത്.  മീന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്  പൃഥിരാജ് സംവിധാനം ചെയ്ത  ബ്രോ ഡാഡി എന്ന ചിത്രത്തിലായിരുന്നു.

Advertising
Advertising


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News