ദ്വിഭാഷാ ചിത്രം 'അദൃശ്യം/യുകി'യും ടീസർ ലോഞ്ചും ഓഡിയോ ലോഞ്ചും നടന്നു

ജോജു ജോർജ്, നരെയ്ൻ, ഷറഫുദ്ദീൻ, കതിർ, നാട്ടി എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

Update: 2022-05-01 09:40 GMT
Editor : Shaheer | By : Web Desk

കൊച്ചി: ജോജു ജോർജ്, നരെയ്ൻ, ഷറഫുദ്ദീൻ, കതിർ, നാട്ടി എന്നീ വൻ താരനിര അണിനിരക്കുന്ന ദ്വിഭാഷാ ചിത്രം 'അദൃശ്യം/യുകി'യുടെ ട്രയിലർ ലോഞ്ചും ഓഡിയോ ലോഞ്ചും കൊച്ചിയിൽ നടന്നു. ജൂവിസ് പ്രൊഡക്ഷൻസ്, യുഎഎൻ ഫിലിം ഹൗസ്, എഎഎആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സിജു മാത്യു, നെവിസ് സേവിയർ രാജാദാസ് കുര്യാസ്, ലവൻ കുശൻ എന്നിവരാണ് ചിത്രത്തിൻറെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

സാക് ഹരിസ്സാണ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാൻ ബഡ്ജറ്റിൽ, വമ്പൻ താരനിരയോട് കൂടി ഒരുങ്ങുന്ന ഒരു ഡ്രാമ ത്രില്ലറാണ് പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. അദൃശ്യത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ, ട്രൈലർ എന്നിവ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Advertising
Advertising

കൊച്ചി ലുലുമാളിൽ നടന്ന ചടങ്ങിൽ സിനിമയിലെ താരങ്ങളായ കതിർ, നരേൻ, നാട്ടി, പവിത്ര ലക്ഷ്മി, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, മറ്റു അണിയറ പ്രവർത്തകരും പങ്കെടുത്തു. ഫോറൻസിക്, കള എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂവിസ് പ്രൊഡക്ഷൻസ് നിർമ്മാണം നിർവഹിക്കുന്ന ദ്വിഭാഷാ ചിത്രമാണിത്. ജോജു ജോർജ്, നരെയ്ൻ, ഷറഫുദീൻ എന്നിവർ പ്രധാനം വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ പരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്നും, കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു.

തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം മലയാളം തമിഴ് എന്നിങ്ങനെ രണ്ടു ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷാണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News