'ഡെയ്ഞ്ചറസ് ഗസ്റ്റ് കമിങ്'; തീ പടര്‍ത്തി മമ്മൂട്ടിയുടെ ഏജന്‍റ്, അഴിഞ്ഞാടി അഖില്‍ അക്കിനേനി, ട്രെയിലര്‍ പുറത്ത്

മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായാണ് ചിത്രത്തില്‍ എത്തുന്നത്

Update: 2023-04-18 16:24 GMT
Editor : ijas | By : Web Desk

മമ്മൂട്ടി ഭാഗമായി പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്‍റിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. തീപ്പിടിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും വെടിവെപ്പും ഉള്‍പ്പെടുന്ന ട്രെയിലര്‍ തിയറ്ററില്‍ തരംഗം തീര്‍ക്കുമെന്ന് ഉറപ്പാണ്. അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകന്‍. ചിത്രം ഏപ്രില്‍ 28ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. 

മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് പൂർത്തിയായത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ "ദി ഗോഡ്" എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയയുമുണ്ട്.

Advertising
Advertising
Full View

അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഹിപ്പ് ഹോപ്പ് തമിഴാ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂരാണ്. എഡിറ്റർ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ല. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്.

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News