‘മോഹൻലാൽ കഴിഞ്ഞാൽ ഹാസ്യം കൈകാര്യം ചെയ്യാൻ നിവിൻ മാത്രം’: അഖിൽ സത്യൻ

കുട്ടിത്തമാണ് നിവിന്‍റെ പ്രത്യേകത

Update: 2026-01-02 09:05 GMT

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് 'സര്‍വ്വം മായ' . നിവിൻ പോളി നായകനായ സിനിമ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിവിന്‍റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകര്‍.

മോഹൻലാൽ കഴിഞ്ഞാൽ ഹാസ്യ രംഗങ്ങൾ കൈയടക്കത്തോടെ ചെയ്യാൻ കഴിവുള്ള താരം നിവിൻ പോളിയാണെന്നാണ് അഖിൽ സത്യൻ പറയുന്നത്. “കുട്ടിത്തമാണ് നിവിന്റെ പ്രത്യേകത, ലാൽ സാർ കഴിഞ്ഞാൽ ഞാനത് കണ്ടത് നിവിനിൽ മാത്രമാണ്.മോഹൻലാൽ കഴിഞ്ഞാൽ അങ്ങനെ ഹ്യൂമർ ചെയ്യാൻ നിവിൻ മാത്രമേയുള്ളൂ. സർവ്വം മായയിൽ ഞാൻ എഴുതിവെച്ചതിൽ നിന്നും ഒരു പടി മുകളിലായിരുന്നു നിവിൻ ചെയ്തുവെച്ചിരിക്കുന്നത്. അതിനു നിവിൻ അനുവാദം ചോദിച്ചിരുന്നു. ആദ്യ ഷോട്ടിൽ തന്നെ ഞാൻ അറിയാത്ത പ്രഭേന്ദുവിനെയാണ് നിവിൻ തന്നത്. ചിത്രത്തിലുടനീളം അത് നിവിൻ കൊണ്ടുപോയി ക്ലബ്ബ് എഫ്എമ്മിനോട് നൽകിയ അഭിമുഖത്തിൽ അഖിൽ പറഞ്ഞു.

Advertising
Advertising

ആദ്യമായി തന്നെ സിനിമ ചെയ്യാൻ വിളിക്കുന്ന താരം നിവിനാണെന്നും ആ കോളിൽ നിന്നാണ് പാച്ചുവും അത്ഭുതവിളക്കും കഥ ഉണ്ടാവുന്നതെന്നുംം അഖിൽ വെളിപ്പെടുത്തുന്നു. അതെഴുതി പൂർത്തിയാക്കിയത് നിവിനായാണ്. അവസാന നിമിഷമാണ് നായകൻ ഫഹദ് ആയി മാറിയത് അഖിൽ സത്യൻ കൂട്ടിച്ചേർത്തു.

അതുപോലെ ചിത്രത്തിൽ ഡെലൂലുവായി തീരുമാനിച്ചിരുന്നത് പ്രീതി മുകുന്ദനെ ആയിരുന്നുവെന്നും കുട്ടിത്തമുള്ള പ്രേതത്തിന് വേണ്ടിയാണ് പ്രായം കുറഞ്ഞ ഒരാളെ തപ്പിയതെന്നും അങ്ങനെയാണ് റിയ ഷിബുവിലേക്ക് എത്തിയതെന്നും അഖിൽ പറയുന്നു.

''നോക്കിയപ്പോ എനിക്ക് അവളുടെ അച്ഛനെ എനിക്കറായാം. പ്രൊഡ്യൂസറാണ്, അങ്ങനെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ‘മോള്‍ ആയതുകൊണ്ട് പറയുകയല്ല, എന്റെ വീട്ടിലെ ഏറ്റവും സ്മാര്‍ട്ടായ ആളാണ്’ എന്ന് അച്ഛന്‍ പറഞ്ഞു. റിയക്ക് ഒരു ഓഡിഷന്‍ തരാം പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞു. റിയയെ ഓഡിഷന്‍ ചെയ്തപ്പോള്‍ താന്‍ മനസില്‍ കണ്ട രീതിയില്‍ തന്നെ ആ കഥാപാത്രം വന്നിരുന്നു. ഓഡിഷന്‍ അച്ഛനെയാണ് ആദ്യം കാണിച്ചത്. ഇവള്‍ മതി, ഇതാണ് നമ്മുടെ പ്രേതമെന്നൊണ് അപ്പോള്‍ തന്നെ അച്ഛന്‍ പറഞ്ഞു. വല്ലൊത്തൊരു എനര്‍ജി അട്രാക്റ്റ് ചെയ്തതു പോലെ തോന്നിയെന്നും സിനിമ കഴിഞ്ഞപ്പോള്‍ താന്‍ ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങി'' അഖിൽ സത്യൻ പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News