'എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു, എന്നിട്ടും കോവിഡ്'; മമ്മൂട്ടിയുടെ കുറിപ്പ്

മമ്മൂട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ 5 ഷൂട്ടിങ് നിര്‍ത്തിവെച്ചു

Update: 2022-01-16 11:11 GMT
Editor : ijas

കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് ബാധിതനായിരിക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. നേരിയ പനിയല്ലാതെ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും നിലവില്‍ വീട്ടില്‍ ക്വാറന്‍റൈനിലാണെന്നും താരം പറഞ്ഞു. മാസ്ക് ധരിച്ച് പരമാവധി ശ്രദ്ധയോടെ എല്ലാവരും സുരക്ഷിതരായിരിക്കാനും മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും ഇന്നലെ നടത്തിയ ടെസ്റ്റില്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനിയല്ലാതെ എനിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ധരിക്കുക, പരമാവധി ശ്രദ്ധിക്കുക.

Advertising
Advertising

Full View

സി.ബി.ഐ സീരീസിന്‍റെ അഞ്ചാം പതിപ്പിന്‍റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെയായിരുന്നു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി എ.സി ഫ്ലോറിനകത്ത് അടച്ചിട്ട സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ചിത്രീകരണം. ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിന് ചെറിയ തൊണ്ടവേദന അനുഭവപ്പെടുകയും തുടർന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് ആവുകയുമായിരുന്നു. മമ്മൂട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ 5 ഷൂട്ടിങ് നിര്‍ത്തിവെച്ചു.

കഴിഞ്ഞമാസം 29നാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം സിബിഐ -5 ന്‍റെ ചിത്രീകരണത്തിനായി എത്തിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News