വണ്ടിച്ചെക്ക് കേസിൽ കോടതിയിൽ കീഴടങ്ങി നടി അമീഷ പട്ടേൽ; ജാമ്യം

വാറണ്ടിന് പിന്നാലെയാണ് ഇവർ റാഞ്ചിയിലെ കോടതിയിൽ കീഴടങ്ങിയത്

Update: 2023-06-18 13:57 GMT
Editor : abs | By : Web Desk

റാഞ്ചി: സിനിമാ നിർമാതാവിനെ വണ്ടിച്ചെക്ക് നൽകി പറ്റിച്ച കേസിൽ റാഞ്ചി കോടതിയിൽ കീഴടങ്ങി നടി അമീഷ പട്ടേൽ. പിന്നാലെ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ജൂൺ 21ന് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.

ജാര്‍ഖണ്ഡില്‍നിന്നുള്ള നിർമാതാവ് അജയ് കുമാർ സിങ്ങാണ് 2018ൽ നടിക്കെതിരെ പരാതി നൽകിയിരുന്നത്. ദേസി മാജിക് എന്നു പേരിട്ട സിനിമയിൽ അഭിനയിക്കാനായി സിങ് നടിക്ക് രണ്ടരക്കോടി രൂപ നൽകിയിരുന്നു. സിനിമ മുടങ്ങിയപ്പോൾ പണം തിരിച്ചു നല്‍കാതെ നടി വണ്ടിച്ചെക്ക് നൽകി പറ്റിച്ചു എന്നാണ് കേസ്. നേരിട്ട് ഹാജരാകാൻ കോടതി നിരവധി തവണ നടിക്ക് സമൻസ് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായില്ല.  

Advertising
Advertising



പിന്നാലെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ കോടതിയിലെത്താന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. സണ്ണി ഡിയോൾ നായകനായ ഗദർ 2 വിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അമീഷ പട്ടേല്‍. ആഗസ്ത് 11ന് ചിത്രം തിയേറ്ററിലെത്തും. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News