അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? ഗ്രീസിൽ വെച്ച് ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്ന് റിപ്പോർട്ട്

അനിരുദ്ധിന്റെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമായത് നടനും സംഗീതജ്ഞനുമായ വൈ.ജി മഹേന്ദ്രന്റെ പരാമർശത്തോടെയാണ്

Update: 2026-08-19 15:52 GMT

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാവ്യ മാരനും തമ്മിലുള്ള വിവാഹവാർത്തകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. നവംബർ 10ന് ഗ്രീസിൽ ഇരുവരും വിവാഹിതരാകുമെന്നാണ് ലെറ്റ്സ് സിനിമ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അനിരുദ്ധോ കാവ്യയോ ഇതുവരെ വിവാഹവാർത്ത സ്ഥിരീകരിച്ചിട്ടില്ല.

അനിരുദ്ധിന്റെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമായത് നടനും സംഗീതജ്ഞനുമായ വൈ.ജി മഹേന്ദ്രന്റെ പരാമർശത്തോടെയാണ്. അനിരുദ്ധിന്റെ അമ്മാവനായ വൈ.ജി മഹേന്ദ്രൻ, കട്ടി പദ്മിനിയുമായുള്ള കെപിടിവി അഭിമുഖത്തിനിടെ അനിരുദ്ധിന്റെ വിവാഹത്തെക്കുറിച്ച് സൂചന നൽകിയിരുന്നു.

Advertising
Advertising

അനിരുദ്ധ് വളരെ സൗമ്യനായ വ്യക്തിയാണെന്നും, ഉടൻ തന്നെ വലിയൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവാഹം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വധു ആരാണെന്ന കാര്യം വൈ.ജി മഹേന്ദ്രൻ വെളിപ്പെടുത്തിയിരുന്നില്ല.

ഇതിന് പിന്നാലെയാണ് അനിരുദ്ധും കാവ്യ മാരനും തമ്മിൽ നേരത്തെ പ്രചരിച്ചിരുന്ന ബന്ധവാർത്തകൾ വീണ്ടും ചർച്ചയായത്. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇതാദ്യമല്ല. 2025ലും ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലാണെന്നും വിവാഹത്തിന് ഒരുങ്ങുകയാണെന്നും അവകാശപ്പെട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിച്ചിരുന്നു.

എന്നാൽ അന്നും ഇരുവരും ഇത്തരം റിപ്പോർട്ടുകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ നവംബർ 10ന് ഗ്രീസിൽ വിവാഹമെന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ ആരാധകർക്കിടയിലും ചർച്ചകൾ സജീവമായിരിക്കുകയാണ്.

അതേസമയം, വിവാഹവേദി, തീയതി, വധു എന്നിവ സംബന്ധിച്ച് അനിരുദ്ധിന്റെയോ കാവ്യ മാരന്റെയോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതിനാൽ നിലവിൽ പുറത്തുവരുന്ന വിവരങ്ങളെല്ലാം അഭ്യൂഹങ്ങളായാണ് കാണേണ്ടത്. ഇരുവരുടെയും ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Tags:    

Writer - റുക്ക്സാന വി ക

contributor

Editor - റുക്ക്സാന വി ക

contributor

By - Web Desk

contributor

Similar News