അപ്പയ്ക്കൊപ്പം ആദ്യമായി ജോലി ചെയ്യുമ്പോള്‍; ചിത്രം പങ്കുവച്ച് അന്ന ബെന്‍

‘കീപ്പിംഗ് ഇറ്റ് പ്രൊഫഷണൽ’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്

Update: 2022-12-07 06:26 GMT
Editor : Jaisy Thomas | By : Web Desk

കുറഞ്ഞു നാളുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് അന്ന ബെന്‍. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ അന്നയ്ക്ക് സാധിച്ചു. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്‍റെ മകളാണ് അന്ന. ഇപ്പോള്‍ പിതാവിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം.

ലൊക്കേഷനില്‍ ഇരിക്കുന്ന ബെന്നിയുടെ താടിയില്‍ പിടിക്കുന്ന അന്നയുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'കീപ്പിംഗ് ഇറ്റ് പ്രൊഫഷണൽ' എന്ന അടിക്കുറിപ്പാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ആദ്യമായിട്ടാണ് അപ്പയ്‌ക്കൊപ്പം ജോലി ചെയ്യുന്നതെന്നും ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.

Advertising
Advertising

ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജെക്സൺ ആന്‍റണി സംവിധാനം ചെയുന്ന ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിക്കുന്നത് ബെന്നി പി.നായരമ്പലമാണ്. 5 സെന്‍റും സെലീനയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അന്നയും മാത്യു തോമസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, ബെന്നി പി.നായരമ്പലം, സുധി കോപ്പ, സിബി തോമസ്, പോളി വത്സൻ, അരുൺ പാവുമ്പ, രാജേഷ് പറവൂർ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, ഹരീഷ് പെങ്ങൻ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്ന മറ്റു താരങ്ങൾ. e4 എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെയും എ.പി ഇന്‍റര്‍നാഷണലിന്‍റെയും ബാനറിൽ മുകേഷ് ആർ മേത്ത , സി.വി സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News